Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പലതവണ മുട്ടിയിട്ടും വാതില്‍ തുറന്നില്ല, പൂട്ടുപൊളിച്ചപ്പോള്‍ കണ്ടത് യുവതിയുടെ ജീവനറ്റ ശരീരം,  നീറ്റ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

പലതവണ മുട്ടിയിട്ടും വാതില്‍ തുറന്നില്ല, പൂട്ടുപൊളിച്ചപ്പോള്‍ കണ്ടത് യുവതിയുടെ ജീവനറ്റ ശരീരം, നീറ്റ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

Pathram Online 2 weeks ago

യ്പൂര്‍: രാജസ്ഥാനിലെ കോച്ചിങ് ഹബ്ബായ കോട്ടയില്‍ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മധ്യപ്രദേശ് സ്വദേശിനിയായ ഖുശ്ബു പട്ടേല്‍ (20) ആണ് വാടക ഫ്ലാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്.

മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി രണ്ടാം തവണയാണ് ഖുശ്ബു തയാറെടുത്തിരുന്നത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷയില്‍ 450 മാർക്ക് ആയിരുന്നു ലഭിച്ചത്.

ഇതില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഖുശ്ബു എന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കോട്ടയില്‍ ജെഇഇ പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേല്‍ രാത്രി 9 മണിയോടെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയില്‍ കണ്ടത്.

പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ സുരക്ഷാ ജീവനക്കാരുടെയും അയല്‍ക്കാരുടെയും സഹായത്തോടെ പൂട്ടുപൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് ഖുശ്ബുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online