Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് സതീശൻ യു.കെയിലേക്ക് പോയത്; അവിടെ അങ്ങനെയൊരു സമ്മേളനം ഉണ്ടായിട്ടില്ല; വയനാട് ദുരിതാശ്വാസ ഫണ്ട്  ആരുടെ അക്കൗണ്ടിലേക്ക് ആണ് പോയത്? സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കോ?': എം.വി ഗോവിന്ദൻ

'പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് സതീശൻ യു.കെയിലേക്ക് പോയത്; അവിടെ അങ്ങനെയൊരു സമ്മേളനം ഉണ്ടായിട്ടില്ല; വയനാട് ദുരിതാശ്വാസ ഫണ്ട് ആരുടെ അക്കൗണ്ടിലേക്ക് ആണ് പോയത്? സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കോ?': എം.വി ഗോവിന്ദൻ

Pathram Online 2 weeks ago

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് പ്രളയത്തിന് ശേഷം സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റില്‍ നിന്നും അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂർ എംഎല്‍എക്ക് അനുമതി കിട്ടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണം എവിടെ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ല. ആരുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയത്. മണപ്പാട് ഫൗണ്ടേഷൻ ആണോ അതോ മാഞ്ഞാലി നവാസിൻ്റെ അക്കൗണ്ടിലേക്ക് ആണോ. സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആന കയറുന്ന സ്ഥലത്താണ് തറക്കല്‍ ഇട്ടിരിക്കുന്നത്. 230 വീടുകള്‍ക്ക് പിരിച്ച പണം എവിടെയും കാണാൻ ഇല്ല. 216 വീടുകള്‍ എന്ന് സതീശൻ പറയുന്നത് തെറ്റാണ്. പുനർജനി വഴി ഒരു വീട് എങ്കിലും പണിത് നല്‍കിയിട്ടുണ്ടോ. താമസിക്കുന്ന ആളുകളുടെ വിവരം പുറത്ത് വിടണം. വീടെല്ലാം പണിതത് സ്വകാര്യ ആശുപത്രികള്‍, സംഘടനകള്‍ എന്നിവരുടെ സഹായത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാവിവാദത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഭാര്യ പിതാവിനെ കാണാനാണെങ്കില്‍ ഒരു പരിധി വരെ മനസ്സിലാക്കാം. സ്വന്തം ചിലവില്‍ അല്ല അത് ചെയ്യേണ്ടത്, പക്ഷേ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാം. പക്ഷേ അവിടെയും മുഖ്യമന്ത്രി നുണ പറഞ്ഞു. ഏത് സംരംഭകനെ കാണാനാണ് മുഖമന്ത്രി പോയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online