Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി", ബിനീഷ്  കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്, ശരിയായ കോടിയേരി രക്തം, തന്നെ കയ്യൊഴിഞ്ഞ വിജയന്റെ മകള്‍ക്ക് വേണ്ടി പോരാടാന്‍ കാണിച്ച മനസുണ്ടല്ലോ, അത് ആരും കാണാതെ പോകരുത്, പരിഹാസവുമായി ജോയ്മാത്യു

"പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി", ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്, ശരിയായ കോടിയേരി രക്തം, തന്നെ കയ്യൊഴിഞ്ഞ വിജയന്റെ മകള്‍ക്ക് വേണ്ടി പോരാടാന്‍ കാണിച്ച മനസുണ്ടല്ലോ, അത് ആരും കാണാതെ പോകരുത്, പരിഹാസവുമായി ജോയ്മാത്യു

Pathram Online 4 months ago

പിണറായി വിജയന്റെയും മകള്‍ വീണയുടെയും വീടുകളില്‍ റെയ്ഡ് നടന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ ജോയ് മാത്യു.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടാവാത്ത പ്രതിരോധമാണ് പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട കേസില്‍ ഉണ്ടായിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം.

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി,' എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ജോയ് മാത്യുവിന്റെ വാക്കുകള്‍: 'ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വിദഗ്ധമായി കയ്യൊഴിഞ്ഞ വിജയന്റെ മകളുടെ കേസില്‍ റെയ്ഡ് ചെയ്യാൻ വന്നവരെ ആക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, അത് കാണാതെ പോകരുത്. ശരിയായ കോടിയേരി രക്തം.

പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്ന അടിമകള്‍ ഇതും മറക്കരുത്.'വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡില്‍ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോള്‍ മറ്റൊരു പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനുള്‍പ്പെട്ട ഇ.ഡി കേസിലെ പാർട്ടി നിലപാട് വീണ്ടും ചർച്ചയാവുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online