Dailyhunt
പശ്ചിമേഷ്യൻ യുദ്ധ തരംഗം  ഇന്ത്യയില്‍; ഇന്ധന വില ഉയരും; ലിറ്ററിന് അഞ്ചുരൂപ വരെ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; പാചക വാതക സിലിണ്ടറിന് 50 രൂപവരെ ഉയര്‍ന്നേക്കും!

പശ്ചിമേഷ്യൻ യുദ്ധ തരംഗം ഇന്ത്യയില്‍; ഇന്ധന വില ഉയരും; ലിറ്ററിന് അഞ്ചുരൂപ വരെ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; പാചക വാതക സിലിണ്ടറിന് 50 രൂപവരെ ഉയര്‍ന്നേക്കും!

Pathram Online 1 week ago

Related Post


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നതാണ് ഈ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡെ നല്‍കുന്ന റിപ്പോർട്ട് പ്രകാരം ഇന്ധന വില ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ചു രൂപ വരെ വർധിച്ചേക്കും. ഗാർഹിക എല്‍പിജി വിലയിലും വർധനവുണ്ടായേക്കും. സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെയാകും വർധനയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകള്‍.

വില വർധിപ്പിക്കുകയാണെങ്കില്‍ ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാകും രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം വരുന്നത്. 2022 മുതല്‍ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു. എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനൊപ്പം നാണയപ്പെരുപ്പം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള അന്തിമ തീരുമാനം അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കും.

Tags:dieselgas price increasepetrol

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online