പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിച്ചു, ഉടൻ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി നേരെ ആശുപത്രിയിലേക്ക്… മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരം
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ പാമ്പു കടിയേറ്റയാള്‍ കടിച്ച ആ പാമ്പിനെ അപ്പോള്‍തന്നെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടില്‍ അഷറഫിന് (45) ആണ് പാമ്പു കടിയേറ്റത്. വീടിനു സമീപത്ത് മലയില്‍ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. അഷ്റഫ് കൊക്കോമരത്തില്‍ ചവിട്ടി നില്‍ക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്.
ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Related Post
ക്ഷേത്രോത്സവത്തിനിടെ ഇടിമിന്നല്‍!! ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തെറിച്ചുവീണു, ഇടത് കൈമുട്ടിനു പൊട്ടല്‍, അഞ്ചുപേർക്ക് പരുക്ക്
Tags:snake bite

