പ്രണയത്തെക്കുറിച്ച് നടി തൃഷ കൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ ചർച്ചയാക്കി ആരാധകർ. താരത്തിന്റെ പേര് നിരന്തരം വിവാദങ്ങളില്‍ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണം.
തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താൻ എന്ന് വ്യക്തമാക്കുന്ന ഒരു സ്റ്റോറിയും തൃഷ ഇൻസ്റ്റഗ്രാം സ്‌റ്റോറിയില്‍ ഷെയർ ചെയ്തിട്ടുണ്ട്.
ഇവാങ്ക ഹില്‍ടണ്‍ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ഒരു റീല്‍. 'ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തില്‍ കടന്നുപോകുന്നത്. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാനത് അംഗീകരിക്കും. അത് നിങ്ങള്‍ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്.
എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാള്‍, മനസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങള്‍ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനസമാധാനം നിലനിർത്തുകയും ചെയ്യുന്നു', എന്നാണ് തൃഷ പങ്കുവെച്ച ഇവാങ്കയുടെ വാക്കുകള്‍.
Related Post
'ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാഗ്രതയോടെ തയ്യാറായിരിക്കും': യുഎസ് സെൻട്രല്‍ കമാൻഡ് തലവൻ
April 10, 2026
'പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം '- മൊജ്‌തബ ഖമേനി
April 10, 2026
വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റഗണ്‍ മാർപ്പാപ്പയുടെ പ്രസംഗങ്ങള്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ ഇഴകീറി പരിശോധിച്ചു!! 'ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്'…14-ാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക്
April 9, 2026
ജനങ്ങളുടെ ഭാഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകള്‍; 2021-ലെ പോളിങ് മറികടന്ന് കേരളം
April 9, 2026
പിന്നാലെയാണ് പ്രണയവുമായി ബന്ധപ്പെടുത്തി മറ്റൊരു സ്റ്റോറിയും തൃഷ പങ്കുവെച്ചത്. 'പ്രണയം പരമമല്ല, എന്നാല്‍ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്', എന്നായിരുന്നു പോസ്റ്റ്. ഇതിനോട് ചേർത്ത് 'ഫാക്‌ട്' എന്നുകൂടി തൃഷ കുറിച്ചു.
നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെ, തൃഷയുമായി ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റാണ് ഇരുവരേയും ബന്ധപ്പെടുത്തി ആദ്യമായി പരസ്യമായി പ്രതികരിച്ചത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗത്തിന്റെ വിവാഹമോചന ഹർജിക്കുപിന്നാലെ വിജയ്‌യേയും തൃഷയേയും ബന്ധപ്പെടുത്തി കൂടുതല്‍ ആരോപണങ്ങള്‍ ഉയർന്നു.
Tags:trisha

