Dailyhunt
പ്രണയിച്ച്‌ വിവാഹം കഴിച്ച മകളെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു, പിന്നീട് ഉറക്കത്തില്‍ തലയിണകൊണ്ട്  ശ്വാസം മുട്ടിച്ച്‌ കൊന്നു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, പിതാവും ബന്ധുവും അറസ്റ്റില്‍, കൊലപാതകത്തിന് കൂട്ടുനിന്നത്  ടൗണ്‍ സിഐ

പ്രണയിച്ച്‌ വിവാഹം കഴിച്ച മകളെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു, പിന്നീട് ഉറക്കത്തില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊന്നു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, പിതാവും ബന്ധുവും അറസ്റ്റില്‍, കൊലപാതകത്തിന് കൂട്ടുനിന്നത് ടൗണ്‍ സിഐ

Pathram Online 2 weeks ago

വിശാഖപട്ടണം: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച്‌ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി.

ആന്ധ്രാപ്രദേശിലെ മച്ചേർലയില്‍ കഴിഞ്ഞ മാസമാണ് സംഭവം. 22 കാരിയീയ ചൗഡേശ്വരിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടന്നു. മാർച്ച്‌ നാലിനാണ് ചൗഡേശ്വരി നാഗരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

തുടർന്ന് കുടുംബം പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിക്കുകയും മാർച്ച്‌ 15 ന് മച്ചേർല ടൗണ്‍ സർക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, യുവതിയുടെ തീരുമാനം മാനിക്കാതെ ഭീഷണിപ്പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാല്‍, യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴികയായിരുന്നു. യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ തലയിണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെക്കാനും യുവതി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാനും മാച്ചർല ടൗണ്‍ സിഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.


Related Post


സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ സർക്കാരിന് നഷ്ടം വരുത്തി…ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച്‌ ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്
April 8, 2026


ഒരു സെല്‍ഫി എടുത്തോട്ടെ?- ശബരീഷ് പിന്നെന്താ… ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ'… സെല്‍ഫി എടുക്കുന്നതിനിടെ ഡിസ്പ്ലെ പൊട്ടിയ ഫോണ്‍ കണ്ട് ആരാധകന് ഫോണ്‍ സമ്മാനിച്ച്‌ സഞ്ജു സാംസണ്‍
April 8, 2026


'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തല്‍ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും…ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും'- മുന്നറിയിപ്പ് ആവർത്തിച്ച്‌ ഇറാൻ
April 8, 2026


കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്
April 8, 2026

Tags:murder

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online