Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതികരിക്കാനില്ല, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു", അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

പ്രതികരിക്കാനില്ല, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു", അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

Pathram Online 1 week ago

ടി അന്‍സിബ ഹസന്റെ ആരോപണങ്ങളോട് പ്രതികരിച്ച്‌ നടന്‍ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുകയാണെന്നാണ് ടിനിയുടെ പ്രതികരണം.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ടിനി ടോമിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ടിനി മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ വിവാദങ്ങളില്‍ തങ്ങള്‍ക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറഞ്ഞു.

ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുവാനും ടിനി തയാറായില്ല.കഴിഞ്ഞ ദിവസം ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍സിബ ഉന്നയിച്ചതു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നാണ് അന്‍സിബ പറഞ്ഞത്. 'ടിനി ടോം എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തിനോടാണ്.

പ്രത്യേകിച്ച്‌ കേരളം പോലെ സെക്യുലറായിട്ടുള്ള ഒരു സംസ്ഥാനത്തുള്ളവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. വളരെ മോശമാണത്." എന്നാണ് അന്‍സിബ പറഞ്ഞത്.'ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി, അയാള്‍ക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോള്‍ ആ പേര് അന്‍സിബ ഹസന്‍ എന്നാണ്. എന്നാല്‍ പിന്നെ ഇതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതിയിട്ട് തെറ്റായിട്ടുള്ള ഒരു മെസേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്. ഭാഗ്യവശാല്‍ കേരളത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. മലയാളികള്‍ എല്ലാവര്‍ക്കും കാര്യം മനസിലായിട്ടുണ്ട്. ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല.' എന്നും അന്‍സിബ പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online