Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' യിലെ "മസാ മസാ" ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂണ്‍ 4 ന്

രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' യിലെ "മസാ മസാ" ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂണ്‍ 4 ന്

Pathram Online 4 days ago

തെലുങ്ക് സൂപ്പർതാരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ "മസാ മസാ" ഗാനം പുറത്ത്.

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് ഭരത് കെ രാജേഷ് എന്നിവരാണ്. 2026 ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ നായകനായ രാം ചരണിന്റെ മാസ്സ് ഗുസ്തി രംഗങ്ങളുടെ മേക്കിങ് ദൃശ്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയാണ് ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനായി രാം ചരണ്‍ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനത്തിനായി അദ്ദേഹം എടുത്ത പ്രയത്നവും ഈ വീഡിയോയില്‍ കാണാൻ സാധിക്കും. അടുത്തിടെ ചിത്രത്തിലെ 'ഹെല്ലല്ലല്ലോ' എന്ന ഗാനവും പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നായകനായ രാം ചരണ്‍, ശ്രുതി ഹാസൻ, ജാൻവി കപൂർ എന്നിവരുടെ ഗംഭീരമായ നൃത്തമായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. എ ആർ റഹ്മാൻ ഈണം നല്‍കി പുറത്തു വന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങള്‍ ആഗോള തലത്തില്‍ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. കൂടാതെ, അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വമ്പൻ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബില്‍ തരംഗമായി മാറി.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരണ്‍- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരണ്‍ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസില്‍ ഒരുക്കിയ ചിത്രത്തില്‍, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രില്‍ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയില്‍ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാം ചരണിന്റെ ആക്ഷൻ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online