Dailyhunt
രണ്ടു ജയത്തിന് ഒരു തോല്‍വി അതു മസ്റ്റാ. ഇവിടെയും ആര്‍സിബി പതിവ് തെറ്റിച്ചില്ല!! ഹേസല്‍വുഡിനെ നിലംതൊടീക്കാതെ ഗില്‍. രണ്ടാം ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം അടിച്ചുകൂട്ടിയത് 24 റണ്‍സ്!! ഗുജറാത്ത് ടൈറ്റൻസിന് നാലു വിക്കറ്റ് ജയം

രണ്ടു ജയത്തിന് ഒരു തോല്‍വി അതു മസ്റ്റാ. ഇവിടെയും ആര്‍സിബി പതിവ് തെറ്റിച്ചില്ല!! ഹേസല്‍വുഡിനെ നിലംതൊടീക്കാതെ ഗില്‍. രണ്ടാം ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം അടിച്ചുകൂട്ടിയത് 24 റണ്‍സ്!! ഗുജറാത്ത് ടൈറ്റൻസിന് നാലു വിക്കറ്റ് ജയം

Pathram Online 2 weeks ago

ഹമ്മദാബാദ്: എന്തോ അങ്ങനെയാണ് ആർസിബി ഇപ്പോള്‍ രണ്ടുതവണ ജയിച്ചാല്‍ ഒരു തവണ പരാജയം ഏറ്റുവാങ്ങണം. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നാലു വിക്കറ്റിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനെ 155 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഗുജറാത്ത് 15.5 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നാലുവിക്കറ്റിനാണ് ജയം. നയകൻ ശുഭ്മാൻ ഗില്ലാണ്(43) ടീമിന്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്‍ ആർസിബി ബൗളർമാരെ നിലംതൊടീച്ചില്ല. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 24 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഓപ്പണർ സായ് സുദർശൻ ആറു റണ്‍സെടുത്ത് പുറത്തായെങ്കിലും ഗില്‍ അതേ ഗിയറില്‍ തന്നെ കളി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. അഞ്ചോവറില്‍ 57 റണ്‍സിലെത്തിച്ചാണ് ഗില്‍ മടങ്ങിയത്. താരം 18 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. പിന്നീട് ജോസ് ബട്ട്‌ലറായിരുന്നു ആക്രമിച്ച്‌ കളിച്ചത്. സിക്‌സറുകള്‍ ബട്ട്ലറുടെ ബാറ്റില്‍ നിന്ന് പാഞ്ഞതോടെ ടീം ഏഴോവറില്‍ 86 ലെത്തി. 19 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് ബട്ട്‌ലറും വെറും എട്ടുറണ്‍സെടുത്ത് ഷാരൂഖ് ഖാനും 12 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും പിന്നാലെ മടങ്ങി. ഇതോടെ സ്കോർ 11 ഓവറില്‍ 122-5.

പിന്നീട് ക്രീസിലൊന്നിച്ച രാഹുല്‍ തെവാട്ടിയയും ജേസണ്‍ ഹോള്‍ഡറുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ഹോള്‍ഡർ പുറത്തായെങ്കിലും തെവാട്ടിയ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. താരം 27 റണ്‍സെടുത്തു.

Related Post

ഇവിടെയൊരു മാറാടും ഉണ്ടാകാൻ പോകുന്നില്ല, വെള്ളാപ്പള്ളിക്ക് ഭ്രാന്ത്, ചികിത്സയാണ് ആവശ്യം!! കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, അത് അണഞ്ഞുപോകും…മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോള്‍ ഒറ്റ അഭിപ്രായമേ ഉണ്ടാകു, ഇതിനൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും, തീരുമാനമെടുക്കുമ്പോള്‍ ഘടകക്ഷികളോടുകൂടി ആലോചിക്കണം എന്നു മാത്രം- അബ്ദുല്‍ ഹമീദ് മാസ്റ്റർ
May 1, 2026

ഗൈനക്കോളജി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ 22 കാരിടെ മുഖവും സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു, സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലില്‍ അന്വേഷണം, പ്രചരിപ്പിച്ചത് ഉയർന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അ‌ടങ്ങുന്ന ഗ്രൂപ്പില്‍
May 1, 2026

'അടിച്ചുമാറ്റാതെ നോക്കിക്കോണം… പകല്‍ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, രാത്രികാലങ്ങളില്‍ നിങ്ങള്‍ തന്നെ നിരീക്ഷണം ഏറ്റെടുക്കുക, കാവല്‍ നില്‍ക്കൂ! എനിക്ക് കാവല്‍ നില്‍ക്കാൻ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും, രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക'- എക്സിറ്റ് പോളിനു പിന്നാലെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശവുമായി മമത
April 30, 2026

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം,
April 30, 2026

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.2 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ‌മികച്ച തുടക്കം ലഭിച്ചെങ്കിലും വിക്കറ്റുകള്‍ വീണതോടെ ആർസിബി പ്രതിരോധത്തിലായി. എട്ടോവറില്‍ 80-1 എന്ന നിലയില്‍ നിന്ന് ടീം 126-8 എന്ന നിലയിലേക്ക് നിലംപൊത്തി. 40 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ.

വിരാട് കോലി വെടിക്കെട്ടോടെ മിന്നും തുടക്കമാണ് ടീമിന് സമ്മാനിച്ചത്. കഗിസോ റബാദ എറിഞ്ഞ രണ്ടാം ഓവറില്‍ തുടർച്ചയായി അഞ്ച് ഫോറുകളാണ് കോലി നേടിയത്. അഞ്ചു റണ്‍സെടുത്ത് ജേക്കബ് ബെത്തല്‍ പുറത്തായെങ്കിലും കോലി മൂന്നോവറില്‍ ടീമിനെ 34 ലെത്തിച്ചു. നാലാം ഓവറില്‍ താരം മടങ്ങി. 13 പന്തില്‍ 28 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ക്യാപ്റ്റൻ രജത് പാട്ടിദാർ 19 റണ്‍സെടുത്ത് പുറത്തായെങ്കിലും എട്ടോവറില്‍ സ്‌കോർ 80 ലെത്തി.

ഇതിനിടെ വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്ത് ആർസിബിയെ പ്രതിരോധത്തിലാക്കി. ജിതേഷ് ശർമ (1), ടിം ഡേവിഡ് (9), ക്രുണാല്‍ പാണ്ഡ്യ (4) എന്നിവർ വേഗം മടങ്ങി. ഇതോടെ ടീം 14 ഓവറില്‍ 126-7 എന്ന നിലയിലേക്ക് വീണു. റൊമാരിയോ ഷെഫേർഡ്(17), വെങ്കടേഷ് അയ്യർ(12) എന്നിവരും പിന്നാലെ മടങ്ങി.

Tags:IPL

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online