ഹൈദരാബാദ്: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയ വനിതാ പൊലീസ് കമ്മിഷണറെ രാത്രിയില്‍ ഒപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചത് നാല്‍പതോളം പുരുഷന്‍മാരെന്ന് റിപ്പോര്‍ട്ട്.
ഹൈദരാബാദിലെ മല്‍കജ്ഗിരി കമ്മിഷണറായ വി.സുമതിക്കാണ് ദുരനുഭവം.
സാധാരണ യാത്രക്കാരിയെപ്പോലെ രാത്രി പന്ത്രണ്ടരയ്ക്ക് ബസ് സ്റ്റാന്‍ഡിലെത്തിയ അവര്‍ പുലര്‍ച്ചെ മൂന്നരയോളം സ്റ്റാന്‍ഡില്‍ തുടര്‍ന്നു. ഈ മൂന്ന് മണിക്കൂറിനിടെ നാല്‍പതിനടുത്ത് പുരുഷന്‍മാരാണ് സുമതിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. പലരും ലഹരി ഉപയോഗിച്ചവരായിരുന്നുവെന്നും കൂട്ടത്തില്‍ വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആണ്‍കുട്ടികളുടെ കൂട്ടവും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
മഫ്തിയില്‍ പൊലീസുകാര്‍ സമീപ പ്രദേശങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ആരെങ്കിലും മോശമായി പെരുമാറാന്‍ ശ്രമിച്ചാല്‍ നേരിടുന്നതിനായിട്ടായിരുന്നു ഇത്. ബസ് കയറാനെത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് പലരും പൊലീസുദ്യോഗസ്ഥയെ സമീപിക്കുകയും കൂടെചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ഉപദ്രവിക്കാനും അതിക്രമത്തിനും ശ്രമിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Related Post
'ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026
ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
May 7, 2026
ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026
'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
May 7, 2026
രാത്രി പട്രോളിങ് എത്രത്തോളം കാര്യക്ഷമാണെന്ന് അറിയുന്നതിനും പ്രശ്നബാധിതമായ പൊതുവിടങ്ങള്‍ തിരിച്ചറിയുന്നതിനും രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ദൗത്യം സഹായിച്ചുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ഫലം വന്നപ്പോള്‍ തളർന്നുപോയി… പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും എംവി ഗോവിന്ദനാണ്, പുറത്തുനിന്ന് വന്നയാള്‍ പിടിച്ചെടുത്തില്ലേ, സഹിക്കാൻ പറ്റുന്നില്ല, നേതൃത്വത്തിനെതിരെ ചോദ്യശരങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍
Tags:harassed approach by 40 menwomen police commissioner disguised

