Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രോഗികളുടെ ചിത്രമുള്ള  ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാര്‍ പിടിയില്‍

രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാര്‍ പിടിയില്‍

Pathram Online 3 months ago

ലപ്പുറം: രോഗികളുടെ ദയനീയാവസ്ഥ കാണിച്ച്‌ ജനങ്ങളെ കബളിപ്പിച്ച്‌ പണം തട്ടുന്ന സംഘം പിടിയിലായി. തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിലാണ് സംഭവം.

രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറിയത്. കൈനിക്കരയിലെ വീടുകള്‍ കേന്ദ്രീകരിച്ച്‌ വാഹനത്തില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചില യുവാക്കള്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇത് കണ്ട സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയില്‍ വ്യാജ പണപ്പിരിവ് നടന്നിരുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വര്‍ദ്ധിക്കുന്നത് യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്ന രോഗികള്‍ക്ക് ലഭിക്കേണ്ട സഹായങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

'കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്': കടുത്ത വിമർശനവുമായി സെൻകുമാർ


Related Post


ഇറാൻ നാവിക- വ്യോമ സേനകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂർണ്ണമായും തകർത്തു, ഹോർമൂസ് ഉടൻ തുറക്കും- ട്രംപ്!! ‌‌ഹോർമുസ് കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ നീക്കംചെയ്യാൻ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍
April 12, 2026


ഇസ്രയേല്‍ വ്യോമാക്രമണം: മൊജ്താബ ഖമനേയുടെ മുഖം വികൃതമായി,കാലുകളില്‍ ഗുരുതര പരിക്ക്; ; ചികിത്സ തുടരുന്നു
April 11, 2026


'കനത്ത പരാജയം മുന്നില്‍കണ്ട് കണ്ണൂർ ജില്ലയില്‍ സി.പി.എം. ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു; അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിർത്താനും പിണറായി വിജയൻ നിർദ്ദേശം നല്കണം': വി.ഡി. സതീശൻ
April 11, 2026


ആരാധകരെ ആവേശത്തിലാക്കി സഞ്ജുവിന്റെ വിളയാട്ടം! ഡല്‍ഹിക്കെതിരെ മിന്നും സെഞ്ചുറി; വിമർശകരുടെ വായടപ്പിക്കും പ്രകടനം
April 11, 2026

Tags:malappurammalappuram-gang-defrauding-people-by-showing-the-plight-of-patients-and-extorting-money-arrested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online