ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പി.ഡബ്ല്യു.എല്‍.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍, ജാതി-ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത് എന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.
ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഒരേസമയം ഏഴ് ക്യാമറകള്‍ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രാഫർമാരുടെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിരുക്കിയ "തർക്കം" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

