Dailyhunt
'സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവര്‍ക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണില്‍ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം'- കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

'സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവര്‍ക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണില്‍ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം'- കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

Pathram Online 1 week ago

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്.

കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാവും കസ്റ്റഡിയില്‍ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.

'കാരവാനില്‍ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാല്‍ ഭാവിയില്‍ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നില്‍ പരാതി നല്‍കിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.' കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച്‌ ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുനല്‍കി.


Related Post


'വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?'- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; 'യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച'
April 11, 2026


ഹൊർമൂസ് ഭീതിയുടെ നിഴലില്‍; വിന്യസിച്ച മൈനുകള്‍ കണ്ടെത്താനാവാതെ ഇറാൻ; സമാധാന ചർച്ചകള്‍ വെള്ളത്തിലാകുമോ?
April 11, 2026


പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളില്‍ യുഎസും ഇറാനും; 'അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാല്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്' അരാഘ്ചി; 'ചതിക്കാൻ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന്' ജെ.ഡി വാൻസ്
April 11, 2026


'കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്': കടുത്ത വിമർശനവുമായി സെൻകുമാർ
April 11, 2026

കേസ് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വിലയിരുത്തി. രഞ്ജിത്തിന്റേയും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും മൊഴി രേഖപ്പെടുത്തി. കാരവാന് പുറത്തെ സിസിടിവിയില്‍നിന്ന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. പ്രതിയെ ഒളിവില്‍ പോവാൻ ആരെങ്കിലും സഹായിച്ചോയെന്നും അന്വേഷിക്കും.

അതേസമയം, അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി ഫോണ്‍ എടുത്തില്ല. ഭീഷണിയുണ്ടായതായി മൊഴിയില്ല. ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.

'ഹോർമുസ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാള്‍ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ': ഇറാനോട് ട്രംപ്

Tags:director renjithSEXUAL ASSAULT

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online