Dailyhunt
സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാരിന് നഷ്ടം വരുത്തി.ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച്‌ ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്

സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാരിന് നഷ്ടം വരുത്തി.ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച്‌ ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്

Pathram Online 1 month ago

ബെംഗളൂരു: കുടകില്‍ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ ബിജെപി.

ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് കുടക് ജില്ലയിലെ ബിജെപി പ്രാദേശിക ഘടകം പരാതി നല്‍കി. സംഭവത്തില്‍ സംശയങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദമില്ലാതെ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും നാപോക്ലു പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്നു നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ സർക്കാരിന് നഷ്ടം വരുത്തിയെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം പരാതിയില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍, ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ ശരണ്യയെ കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോള്‍ മലമ്പ്രദേശത്ത് കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് തിരച്ചില്‍ നടത്തിവന്ന ആദിവാസി യുവാക്കള്‍ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉള്‍വനത്തില്‍ ഒരു അരുവിക്കുസമീപം പാറയ്ക്കു മുകളില്‍ അവശനിലയില്‍ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു ഇത്. വനംവകുപ്പിന്റെ വാഹനത്തില്‍ ശരണ്യയെ പുറത്തെത്തിച്ചു.

Related Post

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെയും മകനെയും കാട്ടിലെത്തിച്ചു, പിന്നാലെ മദ്യം കൊടുത്ത് മയക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, ഭാര്യയുടെ രഹസ്യ കാമുകനും കൂട്ടാളികളും അറസ്റ്റില്‍, ക്രൂരകൊലപാതകം അഞ്ചുവയസുകാരന്റെ കണ്‍മുന്നില്‍ വച്ച്‌, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
April 8, 2026

എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടി… കണ്ണാടിയില്‍ ഞാൻ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ, കാറിലെത്തിയയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ
April 8, 2026

മുഖ്യമന്ത്രിയുടെ'ഡാഷ് മോനെ' പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോള്‍ അതേതീതിയില്‍ സിനിമാ ഡയലോഗില്‍ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു'- കെ. മുരളീധരൻ
April 8, 2026

'കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല; എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?'- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും കേസെടുക്കാനും ഉത്തരവിട്ട് കളക്ടർ
April 8, 2026

നാലുദിവസം വെള്ളംമാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെയാണ് ശരണ്യ പുറത്തേക്കുവന്നത്. വർഷങ്ങളായുള്ള ട്രക്കിങ് പരിചയം ശരണ്യക്കുണ്ട്. കാട്ടില്‍ മൂന്നുരാത്രി എങ്ങനെ കഴിച്ചുകൂട്ടിയെന്നതിന് ശരണ്യയുടെ മറുപടി ഇങ്ങനെയായിരുന്നു: 'അരുവിക്ക് സമീപത്തെ പാറക്കെട്ടിലായിരുന്നു കഴിഞ്ഞത്. ആദ്യത്തെ ദിവസം കുറെ നടന്നതുകൊണ്ട് കുറച്ചുസമയം ഉറങ്ങി. എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ ഉറങ്ങാനായില്ല. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ശബ്ദമുണ്ടായിരുന്നു. കുരങ്ങൻമാരെയും ഒരു പാമ്പിനെയുമല്ലാതെ മറ്റൊന്നിനെയും കണ്ടില്ല. ചെന്നായ്ക്കള്‍ ഉള്ള ഭാഗമാണെന്നാണറിഞ്ഞത്. ആനകള്‍ അടുത്തെവിടെയോ ഉണ്ടെന്നതിന്റെ ചൂരുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് നടക്കാമെന്നു കരുതി. എന്നാല്‍, രാവിലെയായപ്പോള്‍ കാല്‍വേദന ശക്തം. എഴുന്നേറ്റപ്പോള്‍ വീഴാൻപോയി. ഇതോടെ അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു.

തന്നെ കാണാതായി രണ്ടാംദിവസമായതിനാല്‍ തിരച്ചിലുണ്ടാകുമെന്നും പ്രതീക്ഷിച്ചു. കൈയിലെ വെള്ളം തീർന്നപ്പോള്‍ അരുവിയിലെ വെള്ളം കുടിച്ചു. ഉച്ചയ്ക്ക് തിരിച്ചുവരാമെന്നതുകൊണ്ട് ഭക്ഷണമൊന്നും കരുതിയിരുന്നില്ല. പിറ്റേദിവസവും നടക്കാൻ തീരുമാനിച്ചെങ്കിലും നല്ല മഴ പെയ്തതോടെ തീരുമാനം മാറ്റി. ബാഗും പുതിയ ക്യാമറയും ഫോണുമെല്ലാം നനഞ്ഞു. നനഞ്ഞതോടെ കാട്ടിലൂടെ നടക്കാനും കഴിയാതായി. രണ്ടു രാത്രികളില്‍ തീരെ ഉറങ്ങാനായിട്ടില്ല.

പിന്നീട് ഞായറാഴ്ച രാവിലെയും കാലാവസ്ഥ മോശമായിരുന്നു. 12 മണിയായതോടെ മേഘം തെളിഞ്ഞു. ഇതോടെ മുകളിലേക്ക് കയറാൻ തുടങ്ങി. ആ നടക്കുന്ന വഴിയിലാണ് വൈകീട്ടോടെ തിരച്ചില്‍ നടത്തുന്നവരുടെ ശബ്ദംകേട്ടത്. അതോടെ ഞാനും കൂവിവിളിച്ചു. ശബ്ദം അടുത്തടുത്തുവന്നതോടെ പ്രതീക്ഷയായി. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുതന്നെ നില്‍ക്കണമെന്നും നടക്കരുതെന്നും അവർ വിളിച്ചുപറഞ്ഞു. അരുവിയുടെ അരികിലൂടെയാണ് ഞാൻ നടന്നിരുന്നത്. അവർ വന്നത് അരുവിയുടെ അക്കരെനിന്നും. അവർ വളരെ പെട്ടെന്ന് എന്റെ അടുത്തെത്തി. അപ്പോഴേക്കും വൈകീട്ട് നാലുമണിയായി. ആറുമണിയോടെ കാട്ടില്‍നിന്ന് പുറത്തേക്കെത്തി'.

ഒരു സെല്‍ഫി എടുത്തോട്ടെ?- ശബരീഷ് പിന്നെന്താ… ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ'… സെല്‍ഫി എടുക്കുന്നതിനിടെ ഡിസ്പ്ലെ പൊട്ടിയ ഫോണ്‍ കണ്ട് ആരാധകന് ഫോണ്‍ സമ്മാനിച്ച്‌ സഞ്ജു സാംസണ്‍

Tags:kodagu-trekking-disappearance-case

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online