Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്'.പരോള്‍ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച്‌ പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്‌, മീശ പിരിച്ച്‌, മാസ് സിനിമാ ഡയലോഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

'സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്'.പരോള്‍ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച്‌ പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്‌, മീശ പിരിച്ച്‌, മാസ് സിനിമാ ഡയലോഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

Pathram Online 3 days ago

കാസർകോട്: സിഗരറ്റ് വലിച്ച്‌ പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് ഏഴാം പ്രതി കുണ്ടംകുഴി സ്വദേശി ഏഴാം പ്രതി അശ്വിൻ.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന പരോള്‍ വ്യവസ്ഥ ലംഘിച്ചാണ് പ്രതി സിനിമാ ഡയലോഗിനൊപ്പം മാസ് ലുക്ക് നല്‍കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തിലൂടെ ഷെയർ ചെയ്തത്.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. കേസിലെ പത്ത് പ്രതികളില്‍ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

പ്രതികള്‍ക്ക് ഇരുപത് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പ് നല്‍കിയ കൂട്ട പരോള്‍ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച്‌ എല്ലാ പ്രതികള്‍ക്കും ഒരുമിച്ച്‌ പരോള്‍ നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online