Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സമൂഹത്തില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; 'ജനനായകൻ' സിനിമാ സംവിധായകനെയും  നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം':  പരാതി നല്‍കി ഇന്ത്യൻ നാഷണല്‍ ലീഗ് പാര്‍ട്ടി

'സമൂഹത്തില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; 'ജനനായകൻ' സിനിമാ സംവിധായകനെയും നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം': പരാതി നല്‍കി ഇന്ത്യൻ നാഷണല്‍ ലീഗ് പാര്‍ട്ടി

Pathram Online 2 months ago

ചെന്നൈ: നടൻ വിജയ്ക്കും 'ജനനായകൻ' ചിത്രത്തിനുമെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണല്‍ ലീഗ് പാർട്ടി.

ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഐഎൻഎല്‍ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുള്‍ റഹിം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നല്‍കി. സമൂഹത്തില്‍ സ്പർദ്ധയുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാൻ ശ്രമിക്കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടനേയും സംവിധായകനേയും നിർമാതാവിനേയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

'ജോസഫ് വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ ഒരു ട്രെയ്‌ലർ കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍, മുസ്ലിം വ്യക്തി ഗ്രാമത്തിലെ ആഘോഷത്തിനിടെ പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി കാണിക്കുന്നുണ്ട്. തുപ്പാക്കി, ബീസ്റ്റ് പോലുള്ള ചിത്രങ്ങളില്‍ ജോസഫ് വിജയ് മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും, ജോസഫ് വിജയ്‌യും നിർമാതാവും സംവിധായകനും ചേർന്ന് സമൂഹത്തില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നത്. അതിനാല്‍ നടൻ ജോസഫ് വിജയ്, സംവിധായകൻ എച്ച്‌. വിനോദ്, കെ.വി.എൻ. പ്രൊഡക്ഷൻസ് ഉടമ എന്നിവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അഭ്യർഥിക്കുന്നു', എന്നാണ് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയിലെ ഉള്ളടക്കം.

'ജനനായകൻ' ചോർന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വലിയ വിവാദം നടക്കുകയാണ്. ചിത്രത്തിന്റെ ഹൈ- ക്വാളിറ്റി പ്രിന്റാണ് പൈറസി വെബ്‌സൈറ്റുകള്‍ വഴി പ്രചരിക്കുന്നത്. ചോർച്ചയില്‍ വിമർശനവുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

Related Post

ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന ആവശ്യവുമായ് ഇന്ത്യ; ഇറാനോട് പൂർണമായി അകലുന്ന നയം സ്വീകരിക്കില്ല
April 19, 2026

ഇന്ത്യൻ ടാങ്കറുകള്‍ക്ക് നേരെയുള്ള ഇറാൻ ആക്രമണം: ഹൊർമുസ് കടക്കുന്ന ഏതൊരു കപ്പലിനെയും 'ശത്രുപക്ഷത്തുള്ളവരായി' കാണക്കാക്കുമെന്ന് ഐആർജിസിയുടെ വിശദീകരണം
April 19, 2026

മോദി രാജ്യത്തോട് കള്ളം പറയുന്നു, പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി, ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമാക്കിമാറ്റി- ഖർഗെ!! മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി, രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാള്‍ പത്രസമ്മേളനമായിരുന്നു കൂടുതല്‍ ഉചിതം, സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താൻ ശ്രമം- ജയറാം രമേശ്
April 19, 2026

ഈ മന്ത്രിക്ക് എന്താ വയ്യേ? എന്തെങ്കിലും തകരാർ ഉണ്ടാ? ഈ കടുത്ത വേനലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാർ സംഭവിച്ചോ?… പരിഹസിച്ച്‌ ഒജെ ജനീഷ്!! വയനാട്ടില്‍ മൂന്നാമത്തെ വീടിനും വിള്ളല്‍
April 19, 2026

ജനുവരി ഒൻപതിന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'ജനനായകൻ', സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്‌. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലറില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളില്‍ യുഎസും ഇറാനും; 'അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാല്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്' അരാഘ്ചി; 'ചതിക്കാൻ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന്' ജെ.ഡി വാൻസ്

Tags:complaint INLfilimJANANAYAKAN

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online