ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'സറാഫസ്'-ന്റെ ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കർമ്മവും തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നടന്നു.
അജ്മല്‍ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കർമ്മം സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നിർവ്വഹിച്ചു. പ്രശസ്ത നടൻ ജയൻ ചേർത്തല ആദ്യ ക്ലാപ്പടിച്ചു. കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ചടങ്ങില്‍ മുഖ്യാതിഥിയായി.
മുൻ എം.പി. എ. എം. ആരിഫ്, ചേർത്തല എം.എല്‍.എ. പി. പ്രസാദ്, ആലപ്പുഴ എം.എല്‍.എ. എ. ഡി. തോമസ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസിന്റെ ബാനറില്‍ കെ. പി. ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, പ്രവീണ, ജയൻ ചേർത്തല, ജിത്തു അഷ്റഫ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

