Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൂര്യ- ജിത്തു മാധവൻ ചിത്രം "സീൻ"; നിര്‍മ്മാണം ഴഗരം സ്റ്റുഡിയോസ്

സൂര്യ- ജിത്തു മാധവൻ ചിത്രം "സീൻ"; നിര്‍മ്മാണം ഴഗരം സ്റ്റുഡിയോസ്

Pathram Online 17 hrs ago

മിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ടൈറ്റില്‍ ടീസർ പുറത്ത്.

"സീൻ" എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഴഗരം സ്റ്റുഡിയോസ് ബാനറില്‍ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. 2026 നവംബർ 6 ന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മലയാളി താരം നസ്രിയ നസിം.

സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റില്‍ ടീസർ നല്‍കുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്.

വമ്പൻ ബഡ്ജറ്റില്‍ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online