തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
തോല്‍വിയെ കുറിച്ച് പാർട്ടി വിശദമായ പരിശോധിക്കും. ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഗോവിന്ദൻ തയ്യാറായില്ല.
ഈ തെരഞ്ഞെടുപ്പില്‍ പാർട്ടി ഘടകങ്ങളുടെ പ്രവർത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതുപോലെ പാർട്ടി പ്രവർത്തകരെയും പാർട്ടി ഘടകങ്ങളെയും ഘടകക്ഷികളെയും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കുകയും അവരെ പരിഗണിച്ചുകൊണ്ടാകും തിരിച്ചടിയെക്കുറിച്ചുള്ള തങ്ങളുടെ പരിശോധനയും നിലപാടും സ്വീകരിക്കുകയുമെന്നും ഗോവിന്ദൻ പറഞ്ഞു. ഈ തെരഞ്ഞടുപ്പില്‍ 37. 6 ശതമാനം വോട്ടാണ് ലഭിച്ചത്. അത് താരതമ്യേനെ കുറഞ്ഞ ശതമാനമാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 2019ല്‍ 35.1 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആ സമയത്തെല്ലാം തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങള്‍ക്ക് വിശ്വാസകര്യമാകുന്ന രിതിയില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് എല്‍ഡിഎഫ് തിരിച്ചുവന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മെയ്, ജൂണ്‍ മാസങ്ങളില്‍ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. എല്ലാവരും പറയുന്നത് കേള്‍ക്കും. തോല്‍വിയില്‍ ഇന്ന് പ്രാഥമിക പരിശോധനയാണ് സെക്രട്ടേറിയറ്റ് നടത്തിയത്. പാർട്ടി സഖാക്കള്‍ക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങള്‍ അവരുടെ ഘടകങ്ങളില്‍ അവസരമൊരുക്കണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയേറ്റും രണ്ട് ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും ചേരും. എല്ലാ ഏരിയാ കമ്മിറ്റി യോഗത്തിലും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റി യോഗവും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ബ്രാഞ്ച് യോഗവും ചേരും
Related Post
അമ്മയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയല്‍വാസികളുടെ വീട്ടില്‍… രണ്ടാനച്ഛൻ കസ്റ്റഡിയില്‍
May 7, 2026
എഐഎഡിഎംകെ സഖ്യത്തിനില്ല, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കില്‍ ശല്യപ്പെടുത്താനില്ല, അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ- സ്റ്റാലിൻ…തമിഴ്നാട് പൊളിറ്റിക്കല്‍ പൊളിറ്റിക്കല്‍ ത്രില്ലർ നാലാംദിവസത്തിലേക്ക്
May 7, 2026
ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ, ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍
May 7, 2026
രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോയെന്നറിയാൻ വേഷം മാറി വനിതാ പൊലീസ് കമ്മിഷണർ ബസ് സ്റ്റാൻഡില്‍; ആരെന്നറിയാതെ ചൂളംകുത്തിയും കൂടെ ചെല്ലാൻ വിളിച്ചും പിന്നാലെ കൂടിയത് 40 പുരുഷന്മാർ; മൂന്നു മണിക്കൂറിനുള്ളിലാണ് ഇത്രയേറെ പൂവാലന്മാരെത്തിയത്!
May 7, 2026
ഇത്തരം യോഗങ്ങളിലെ ചർച്ചകള്‍ പരിഗണിച്ച് തെരഞ്ഞടുപ്പ് റിവ്യൂ തയ്യാറാക്കും. പാർട്ടിക്കെതിരെ വലിയ രീതിയില്‍ പ്രചാരവേലകള്‍ നടക്കുന്നുണ്ട്. അതിനെ അതിജീവിച്ചുകൊണ്ട് പാർട്ടി തിരിച്ചുവരും. അഞ്ച് വർഷം കഴിയുമ്പോള്‍ ഭരണമാറ്റം നടക്കുന്ന സംസ്ഥാനമാണ് കേരളം. അതിനൊരു മാറ്റം വരുത്തിയത് എല്‍ഡിഎഫ് ആണ്. ഇടുതുമുന്നണിക്ക് വീണ്ടും അധികാരത്തില്‍ വരാൻ കഴിയും. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകള്‍ പാർട്ടി സ്വീകരിക്കും. അത് ജനങ്ങളോട് തുറന്നുപറയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
'മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോണ്‍ഗ്രസില്‍… എംപിമാർ മുഖ്യമന്ത്രിയാകുന്നതില്‍ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം'- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ
Tags:mv govindan

