Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു; നാല് വയസ്സുകാരന് ദാരുണാന്ത്യം; അപകടം  കൊണ്ടോട്ടി നീറാട്ടില്‍

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു; നാല് വയസ്സുകാരന് ദാരുണാന്ത്യം; അപകടം കൊണ്ടോട്ടി നീറാട്ടില്‍

Pathram Online 2 weeks ago

ലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടില്‍ നാലു വയസ്സുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പത്തൊടി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online