Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോളിലിട്ട കൈ കേരളത്തിന് എടുക്കേണ്ടിവരുമോ? 'മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താൻ നടപടികള്‍ സ്വീകരിക്കും' ; വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം

തോളിലിട്ട കൈ കേരളത്തിന് എടുക്കേണ്ടിവരുമോ? 'മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താൻ നടപടികള്‍ സ്വീകരിക്കും' ; വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം

Pathram Online 1 week ago

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഇന്ന് അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.

നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിർദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലുള്ള പദ്ധതികളെ എതിർക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. അന്തർസംസ്ഥാന നദീജല പങ്കുവെക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ പൂർണമായും സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു.

ദീർഘകാല ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തല്‍, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി വേഗത്തില്‍ പൂർത്തിയാക്കല്‍ എന്നിവയ്ക്കായി സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online