Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്, കാറിന്റെ നഷ്ടപരിഹാരം നല്‍കും, കേസുകള്‍ അതിന്റെ വഴിക്ക് പോകട്ടെ- സിപിഎം

തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്, കാറിന്റെ നഷ്ടപരിഹാരം നല്‍കും, കേസുകള്‍ അതിന്റെ വഴിക്ക് പോകട്ടെ- സിപിഎം

Pathram Online 4 months ago

തിരുവനന്തപുരം: സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.

കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു. അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇഡി, സിബിഐ എന്നൊക്കെ കേട്ടാല്‍ തല കുനിച്ചു ചെല്ലുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ബിജെപി കണ്ടത്. ഇഡിക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാൻ കഴിയില്ല. കള്ളപണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടൊയെന്നും എം.സ്വരാജ് ചോദിച്ചു.

അതേസമയം, എക്സാലോജിക് ഇടപാടില്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായിയുടെ വീടുള്‍പ്പടെ ഇഡി നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനം എന്താണെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ എങ്ങിനെ കേന്ദ്ര ഏജൻസി ഇടപെട്ടു. ഇ.ഡി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാനത്തിൻ്റെ അധികാരത്തിൻ്റെ മേലുള്ള കടന്നു കയറ്റം. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല. ആഭ്യന്തര വകുപ്പ് ഇ.ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം.

ആം ആദ്മി പാർട്ടിക്കെതിരെ ഡല്‍ഹിയില്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് തുടരുന്നു. ആർഎസ്‌എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സർക്കാരും കീഴടങ്ങുന്നു. ബിജെപിയുമായുള്ള ഡീല്‍ സർക്കാർ വന്ന ശേഷവും കോണ്‍ഗ്രസ് തുടരുന്നു. പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തില്‍ എല്‍ഡിഎഫിനെ തകർക്കാനാണ് ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online