Dailyhunt
തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും,  കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി

Pathram Online 1 month ago

തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന വിധത്തില്‍ ബിജെപി സ്വാധീന ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

'ജനഹിത ഭരണം കാഴ്ചവയ്ക്കുന്ന ശക്തി നിയമസഭയില്‍ ബിജെപിക്ക് ഉണ്ടാവും. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ പ്രായോഗികമായി ചിന്തിക്കുന്ന ആളാണ്. ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്നും' സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു. അത് പടരും, പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി തൃശൂരില്‍ പറഞ്ഞിരുന്നു.

Related Post

'കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു'… രാഹുലിന്റെ നിലപാട് ശരിവച്ച്‌ ചെന്നിത്തല, 'ഭാവിയില്‍ അത് സംഭവിക്കും!! തെര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയില്‍ പകുതിയും പൂർത്തിയാകാത്ത വീടുകള്‍'
April 6, 2026

വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതില്‍ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?
April 6, 2026

'പറയാനുളളത് പാർട്ടിക്കുള്ളില്‍ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങള്‍ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത്
April 6, 2026

ലോക്ക്ഡൗണില്‍ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതല്‍ ദേഹോപദ്രവം ഏല്‍പിച്ചത്, ആരാണ് കുറച്ച്‌ മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി
April 6, 2026

Tags:suresh gopi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online