തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ കൂടിയായ എം.എല്‍.എ.
ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷായുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെ ആസ്പദമാക്കി സിനിമ ഒരുക്കണമെന്നാണ് ആഗ്രഹമെന്നും, ചിത്രത്തിന് 'ഉമ്മൻചാണ്ടി' എന്ന പേര് തന്നെ നല്‍കണമെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
'ഞാനൊരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിലാണ്. പിതാവിന്റെ ജീവിതകഥ പറയുന്ന സിനിമ. അതിന് ഉമ്മൻചാണ്ടി എന്ന പേര് തന്നെയായിരിക്കും നല്‍കുക,' ചാണ്ടി ഉമ്മൻ പറഞ്ഞു.

