തൃശൂർ: ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വലിയ വിളക്കിനോട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കിടയിലാണ് പരസ്യ മദ്യപാനം നടന്നത്.
ക്ഷേത്ര മതിക്കെട്ടിനകത്ത് വച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ നോക്കി നില്‍ക്കേയാണ് യുവാക്കള്‍ മദ്യപിച്ചത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുപ്പിയിലുള്ള മദ്യം സംഘം മാറിമാറി കുടിക്കുന്നതും അതിനിടെ വെള്ളം അകത്താക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ പോലും ആകാതെ ഭയത്തോടെ നോക്കി നില്‍ക്കുന്ന വയോധികരടക്കമുള്ള ഭക്തരെയെയും പുറത്തുവന്ന വീഡിയോയില്‍ കാണാം. അതിനിടെ ഇതിനെതിരെ രംഗത്ത് വന്ന സ്ത്രീകളായ ഭക്തരോട് വെള്ളക്കുപ്പി ഉയർത്തി കാണിച്ച് ഇവർ കയർക്കുന്നുമുണ്ട്. ഉത്സവത്തിന് 2,000ല്‍ അധികം പോലീസുകാരും ഡ്രോണ്‍ സംവിധാനം അടക്കമുളള 24 മണിക്കൂർ സുരക്ഷ ഏർപ്പാടാക്കുമെന്നായിരുന്നു ദേവസ്വത്തിന്റെ അവകാശവാദം.
പൊലീസിനെയും വളണ്ടിയർമാരെയും നോക്കു കുത്തിയാക്കി കൊണ്ടായിരുന്നു അഭ്യാസം. മദ്യപിക്കുന്നവരുടെ മുഖം അടക്കം വ്യക്തമായിട്ടും പരാതി നല്‍കാൻ പോലും ദേവസ്വം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, പരസ്യ മദ്യപാനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Related Post
കെസിയുടെ മുഖ്യമന്ത്രി മോഹത്തിന് പണികൊടുത്ത് ജോസഫ് വിഭാഗം!! സിറ്റിംഗ് എംഎല്‍എ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി നേതാക്കള്‍
May 7, 2026
'ഉളുപ്പില്ലേ കെസി?… ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026
ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026
'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
May 7, 2026
Tags:Public drinking

