Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു, മുദ്രാവാക്യം വിളിക്കുന്നു, ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ?സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ?  സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അങ്ങനെ തകര്‍ന്നുപോകില്ല- ഇ പി ജയരാജന്‍

Pathram Online 1 week ago

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍.

ബോധപൂര്‍വ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനല്ലേ ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചത് എന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ?സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ?എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച്‌ പോകില്ലേ? അതാണ് മനസിലാക്കേണ്ടത്'- ഇ പി ജയരാജന്‍ തുടര്‍ന്നു.

ബോധപൂര്‍വ്വം തന്നെ ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയെടുത്ത് കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാനും ഇവിടെ ആര്‍എസ്‌എസ് - ബിജെപി- കോണ്‍ഗ്രസിന്റെ ഹിഡന്‍ അജണ്ട, ഡീല്‍ നടപ്പിലാക്കി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച്‌ സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അങ്ങനെ തകര്‍ന്നുപോകില്ല എന്ന് മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online