കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്നുള്ള വോട്ട് ചോർച്ചയാണെന്ന ഗുരുതര ആരോപണവുമായി പി.വി.
അൻവർ. ഇടത് കേന്ദ്രങ്ങളില്‍നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് വലിയ തോതില്‍ വോട്ട് ചോർന്നെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ ആരോപിച്ചത്. വോട്ട് ചോർന്ന ബൂത്തുകളുടെയും സാഹചര്യങ്ങളുടെയും വിശദമായ കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമാണ് ബേപ്പൂരില്‍ മത്സരിക്കാനെത്തിയതെന്നും മന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസിനെ ബേപ്പൂരില്‍ തളച്ചിടാൻ സാധിച്ചത് മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിന് എളുപ്പത്തില്‍ ജയിക്കാനായെന്നും അൻവർ അവകാശപ്പെട്ടു. എന്നാല്‍ മണ്ഡലത്തിലെ പ്രചാരണ പോരാട്ടം തനിക്ക് ഒറ്റയ്ക്ക് നയിക്കേണ്ടിവന്നെന്നും ചില കേന്ദ്രങ്ങളില്‍ നല്‍കിയ പോസ്റ്ററുകള്‍ ഒട്ടിക്കുകയോ നോട്ടീസുകള്‍ വിതരണം ചെയ്യുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ വോട്ടുകള്‍ കൂട്ടത്തോടെ എതിർ സ്ഥാനാർഥിക്ക് ലഭിച്ച സാഹചര്യമുണ്ടായെന്നും അൻവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്ക് പാലിച്ച് റിയാസിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ സാധിച്ചെങ്കിലും യുഡിഎഫ് ഭരിക്കുന്ന നഗരസഭകളില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെന്നും തന്നെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന സൂചനയും അൻവർ നല്‍കി.
അൻവറിന്‍റെ കുറിപ്പിന്റെ പൂർണ്ണരൂപം
ബേപ്പൂരില്‍ പരാജയപ്പെട്ടതോ അതോ,പരാജയപ്പെടുത്തിയതോ….?

