വാഷിങ്ടണ്‍: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.
വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കർശന മുന്നറിയിപ്പ് നല്‍കിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.
അതുപോലെ സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തി. ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാടാണ് പെന്റഗണിനേയും ട്രംപിനേയും ചൊടിപ്പിച്ചത്.
അതേസമയം അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ മുതല്‍ നിശീതമായി വിമർശിച്ചിരുന്നു. 2026 ജനുവരി 9-ന് വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, 'യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വർദ്ധിച്ചുവരുന്നതിനെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ കഠിനമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തിയത്.
Related Post
'നിനക്ക് കറുത്ത നിറമാണ്, നീ എന്നെ അർഹിക്കുന്നില്ല', ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തു, പിന്നാലെ കൊള്ളസംഘം ആക്രമിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ സ്വയം കയ്യും കാലും കെട്ടിയിട്ടു, ഭാര്യയും കാമുകനും അറസ്റ്റില്‍
April 10, 2026
സിപിഎമ്മില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാല്‍ പറഞ്ഞവൻറെ സ്ഥിതി എന്താകും? കോണ്‍ഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാം ,ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തില്‍ തെറ്റില്ല- കെസി വേണുഗോപാല്‍
April 10, 2026
സിവില്‍ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ വധക്കേസ്: 'അപൂർവങ്ങളില്‍ അപൂർവമായ സംഭവ'മെന്ന് കോടതി; കൃത്യം നടത്തിയ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും
April 10, 2026
പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തില്‍ കയറി; ഷാനിമോള്‍ ഉസ്മാനെതിരെ കേസ്; നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം
April 10, 2026
ഇതിനിടെ യുഎസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എല്‍ബ്രിഡ്ജ് കോള്‍ബി, വത്തിക്കാൻ സ്ഥാനപതി കർദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മാർപ്പാപ്പയുടെ പ്രസംഗം ഓരോ വരികളും ഇഴകീറി പരിശോധിക്കുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി വത്തിക്കാൻ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 'ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്' എന്നും കോള്‍ബി നേരിട്ട് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോർട്ട്.
മാത്രമല്ല വത്തിക്കാനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി മാർപ്പാപ്പമാർക്ക് തങ്ങളുടെ ആസ്ഥാനം റോമില്‍ നിന്ന് ഫ്രാൻസിലേക്ക് മാറ്റേണ്ടി വന്നിരുന്നു. അമേരിക്കയുടെ ഈ ചരിത്രപരമായ പരാമർശം വത്തിക്കാനെതിരെയുള്ള വ്യക്തമായ സൈനിക ഭീഷണിയായാണ് വത്തിക്കാൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഇതിനെ നോക്കിക്കാണുന്നത്.
അതേസമയം പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നല്‍കിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, മാർപ്പാപ്പ ആഫ്രിക്കൻ അഭയാർത്ഥികള്‍ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
ജനങ്ങളുടെ ഭാഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകള്‍; 2021-ലെ പോളിങ് മറികടന്ന് കേരളം
Tags:Pope Leo XIVtrump

