Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വഴിത്തര്‍ക്കം വൈരാഗ്യത്തില്‍ കലാശിച്ചു, യുവാവിനെ വെട്ടിക്കൊന്നു, പ്രതി ഒളിവില്‍

വഴിത്തര്‍ക്കം വൈരാഗ്യത്തില്‍ കലാശിച്ചു, യുവാവിനെ വെട്ടിക്കൊന്നു, പ്രതി ഒളിവില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി വ്യാപക തിരച്ചില്‍ തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online