Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെടിനിര്‍ത്തല്‍ ആയുധ സംഭരണത്തിനായുള്ള ഇടവേളയോ? ഇറാന് ആയുധസഹായമേകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; യുഎസിനാകെ അസ്വസ്ഥത

വെടിനിര്‍ത്തല്‍ ആയുധ സംഭരണത്തിനായുള്ള ഇടവേളയോ? ഇറാന് ആയുധസഹായമേകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; യുഎസിനാകെ അസ്വസ്ഥത

Pathram Online 2 months ago

വാഷിങ്ടണ്‍: ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കാൻ ചൈന നീക്കം നടത്തുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനിലേക്ക് കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായാണ് സൂചന. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാൻ കഴിയുന്ന ഷോള്‍ഡർ-ഫയേഡ് എയർ മിസൈല്‍ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ ഉണ്ടായ വെടിനിർത്തല്‍ കരാറിന് ചൈന മധ്യസ്ഥത വഹിച്ചു എന്ന അവകാശവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം അടുത്ത മാസം അമേരിക്കൻ പ്രസിഡന്റിന്റെ ചൈന സന്ദർശനവും നിശ്ചയിച്ചിരിക്കുന്നതിനാല്‍, ചൈനയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നതായാണ് വിലയിരുത്തല്‍.

ഒരു മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തില്‍ ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളും ആയുധശേഷിയും ഗണ്യമായി തകർന്നുവെന്നായിരുന്നു അമേരിക്കയും ഇസ്രയേലും മുൻപ് അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വിദേശ പങ്കാളികളുടെ സഹായത്തോടെ ഇറാൻ വീണ്ടും സൈനിക ശേഷി പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് ഉയരുന്നത്. വെടിനിർത്തലിന്റെ ഇടവേള പ്രയോജനപ്പെടുത്തി ആയുധശേഖരണം ശക്തിപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ ഏജൻസികള്‍ നല്‍കുന്നു.

Related Post

ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ' പഠനം ഉപേക്ഷിക്കില്ല, സ്റ്റാഫ് റൂം ഇപ്പോള്‍ തന്നെ ആക്രമിക്കാനുള്ള ഇടമായി മാറി, ചില അധ്യാപകര്‍ കൂടെയുണ്ട്, നിതിൻ രാജ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്
April 15, 2026

മൂന്ന് കുട്ടികളുടെ അമ്മയുമായി പ്രണയം, 25കാരനെ തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ കൊന്നു, യുവാവിന്റെ കൈകാലുകള്‍ ഒടിഞ്ഞ നിയില്‍, യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്
April 15, 2026

'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്തെങ്കിലും സംഭവിക്കാം' ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകള്‍ക്കുള്ള താല്പ്പര്യം പ്രകടമാക്കി ട്രംപ്; ഹോർമുസ് വഴി ഇറാനിയൻ അല്ലാത്ത തുറമുഖങ്ങളിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന കപ്പലുകളെ തടയില്ലെന്ന് യുഎസ് സൈന്യം
April 15, 2026

19 വയസിനിടെ പീഡിപ്പിച്ചത് 180 ഓളം പെണ്‍കുട്ടികളെ, 350 അശ്ലീല വീഡിയോകള്‍ പകര്‍ത്തി, ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, യുവാവ് അറസ്റ്റില്‍
April 15, 2026

ഇതിനിടെ, ഇത്തരം ആരോപണങ്ങള്‍ തള്ളി ചൈന രംഗത്തെത്തി. ഒരു ഉത്തരവാദിത്തമുള്ള രാജ്യമായി തങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടും അദ്ദേഹം പ്രതികരിച്ചു.

ആഗോള രാഷ്ട്രീയത്തില്‍ പുതിയ സംഘർഷങ്ങള്‍ക്ക് വിത്തിടാനിടനാണോ ഈ നീക്കമെന്ന് ലോകരാജ്യങ്ങള്‍ ആശങ്ക ഉയർത്തുന്നു.

'വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?'- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; 'യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച'

Tags:arms exportchinairan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online