Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വീടുപണി പൂര്‍ത്തിയാക്കിയ ശേഷമല്ലേ ഫര്‍ണ്ണീച്ചര്‍ വാങ്ങേണ്ടത്?'- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി;  'യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീര്‍ച്ച'

'വീടുപണി പൂര്‍ത്തിയാക്കിയ ശേഷമല്ലേ ഫര്‍ണ്ണീച്ചര്‍ വാങ്ങേണ്ടത്?'- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; 'യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീര്‍ച്ച'

Pathram Online 2 months ago

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ ഇപ്പോള്‍ അനാവശ്യമാണെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എം.പി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, സീറ്റുകളുടെ എണ്ണം ഇപ്പോള്‍ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി. ജയിച്ച എം.എല്‍.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതില്‍ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോള്‍ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച്‌ സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും, മെയ് 4-ഓടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാല്‍ അത് ആരാണെന്നോ ഏത് നഗരത്തില്‍ നിന്നുള്ളയാളാണെന്നോ ഇപ്പോള്‍ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകള്‍ വോട്ടർമാർക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അത്തരം അർത്ഥമില്ലാത്ത സംസാരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാർ പിടിയില്‍

Related Post

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു, സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പരാതി കൊടുത്തിട്ടും നടപടിയില്ല, പരാതി പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യാപാരി നേതാവ്
April 12, 2026

ഇറാൻ-യുഎസ് ചർച്ചയില്‍ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തിന് അകമ്പടി സേവിച്ച്‌ പാക്കിസ്ഥാൻ പായിച്ചത് 5 എഫ്- 16 ഫൈറ്റർ ജെറ്റുകള്‍, 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം യുഎസും ഇറാനും മുഖാഭിമുഖം വീണ്ടും- വീഡിയോ
April 12, 2026

ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകള്‍, ‍15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡല്‍ഹിയെ തോല്‍പിച്ചത് 23 റണ്‍സിന്
April 12, 2026

ഇറാൻ നാവിക- വ്യോമ സേനകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂർണ്ണമായും തകർത്തു, ഹോർമൂസ് ഉടൻ തുറക്കും- ട്രംപ്!! ‌‌ഹോർമുസ് കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ നീക്കംചെയ്യാൻ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍
April 12, 2026

Tags:Sasi Thraoorwho is next Cheif Minister from UDF?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online