ടെഹ്റാൻ: ഇറാനില്‍ തകർന്നു വീണ അമേരിക്കൻ എഫ്-15ഇ പോർവിമാനത്തിലെ കാണാതായ രണ്ടു പൈലറ്റുമാരെ രക്ഷിക്കാനായി അമേരിക്ക നടത്തിയ നീക്കം സംശയത്തിന്റെ നിഴലില്‍.
ഇവരെ രക്ഷിക്കാനായി നടത്തിയ ശ്രമത്തില്‍ സ്വന്തം സൈനിക വിമാനം ബോംബ് വെച്ച് തകർക്കുകപോലുമുണ്ടായി. സമീപകാലത്ത് യുഎസ് സൈന്യം നടത്തിയ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമെന്നാണ് ഇതിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. യുദ്ധ വിമാനം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ വിലയേറിയ ജീവൻ രക്ഷിക്കുന്നതിനും സൈനിക രഹസ്യം സംരക്ഷിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കിയതെന്നൊക്കെ യുഎസ് പ്രതികരിക്കുകയുമുണ്ടായി.
പക്ഷെ ഇറാനില്‍ അകപ്പെട്ട സൈനികനെ രക്ഷിക്കാൻ നടത്തിയ നീക്കങ്ങളേപ്പറ്റിയുള്ള റിപ്പോർട്ടുകള്‍ അതേപോലെ വെള്ളംതൊടാതെ ഇറക്കാൻ തയ്യാറല്ലാത്തവരുമുണ്ട്. സത്യത്തില്‍ ആ സൈനിക നടപടിയുടെ കാരണം വെറുമൊരു പുകമറ സൃഷ്ടിക്കലായിരുന്നുവെന്നാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. പൈലറ്റിനെ രക്ഷിക്കാനെന്ന പേരില്‍ യുഎസ് നടത്തിയ ദൗത്യം യഥാർത്ഥത്തില്‍ ഇറാനില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം കടത്താനുള്ള രഹസ്യ നീക്കമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്തായാലും ഇവരുടെ വാദങ്ങള്‍ ഇപ്പോള്‍ യുഎസിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഈ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്ക് വളർന്നിട്ടുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലെ കോഗിലുയേ ബൊയേറാമദ് പ്രവിശ്യയിലെ മലനിരകളിലാണ് അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാൻ സൈന്യമായ ഐആർജിസി വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അന്നുതന്നെ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാമത്തെ ജീവനക്കാരനായ വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറെ (WSO) കണ്ടെത്താൻ 48 മണിക്കൂർ നീണ്ട വലിയ തിരച്ചില്‍ വേണ്ടിവന്നു. ഈ രക്ഷാദൗത്യം യഥാർത്ഥത്തില്‍ ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം കടത്താനുള്ള ഒരു മറയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന ആരോപണം.
Related Post
ഒടുവില്‍ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയില്‍ കഴിയുന്നത് ഇറാനിലെ ഖോമില്‍
April 7, 2026
'അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കള്‍ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു': ജി. സുധാകരൻ ഹൈക്കോടതിയില്‍
April 7, 2026
ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കില്‍ ലോറിയിടിച്ച് അപകടം; റോഡില്‍ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം
April 7, 2026
'കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?'- മാധ്യമപ്രവർത്തകർ, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാള്‍ ഇപ്പോള്‍ പാർട്ടിയില്‍ ഇല്ല, പുറത്താക്കിയതാണ്… കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങള്‍ തള്ളി കെ. കൃഷ്ണൻകുട്ടി
April 7, 2026
ഏകദേശം 440 മുതല്‍ 970 പൗണ്ട് വരെ യുറേനിയം ശേഖരം ഇസ്ഫഹാനിലെ ആണവനിലയത്തില്‍ നിന്ന് കൈക്കലാക്കാനായിരുന്നു അമേരിക്കയുടെ ശ്രമമെന്ന് പ്രചരിക്കുന്ന വാദങ്ങളില്‍ പറയുന്നു. അതുപോലെ ഈ യുറേനിയം മലയിടുക്കുകള്‍ക്കിടയില്‍ സുരക്ഷിതമായി ഇറാൻ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികരെയും വൻതോതിലുള്ള സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചത് അസ്വാഭാവികമാണെന്നാണ് ഇക്കാര്യത്തില്‍ യുഎസിന്റെ നീക്കങ്ങളെ സംശയത്തോടെ കാണുന്നവർ പറയുന്നത്.
മാത്രമല്ല ദൗത്യം പരാജയപ്പെട്ടതോടെ തെളിവുകള്‍ നശിപ്പിക്കാനായി അമേരിക്ക സ്വന്തം വിമാനങ്ങള്‍ തന്നെ ബോംബിട്ട് തകർക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഒരു സാധാരണ തിരച്ചില്‍ ദൗത്യത്തിന് പകരം ഇത്രയും വലിയ സന്നാഹങ്ങള്‍ ഒരുക്കിയത് സംശയകരമാണെന്ന് ചിലർ നിരീക്ഷിക്കുന്നു. ഇതേസമയം തന്നെ അമേരിക്കൻ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോർജിനെ പെട്ടെന്ന് പദവിയില്‍ നിന്ന് നീക്കിയതും ഈ വിവാദങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇറാനിലെ യുറേനിയം പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം എതിർത്തതാണ് പുറത്താക്കാൻ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഇതിന് പെന്റഗണ്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും, വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും നീക്കങ്ങളെ സംശയത്തോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.
ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജില്‍ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്‌എഫ്‌ഐ ഗുണ്ടകള്‍!!നായന്മാരുടെ വീട്ടില്‍ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ
Tags:trump

