Dailyhunt
വിധവാ പെൻഷൻ ആവശ്യവുമായെത്തിയ സ്ത്രീ റവന്യൂ ഇൻസ്പെടറുടെ കൈ കടിച്ചുമുറിച്ചു, അസഭ്യം പറഞ്ഞ് മു‌ടിക്കു കുത്തിപ്പിടിച്ചു, ഓഫിസിലെ ഫയലുകള്‍ വലിച്ചെറിഞ്ഞു, ആക്രമണത്തില്‍ മറ്റു രണ്ടുപേര്‍ക്കും പരുക്ക്!! പ്രകോപനത്തിനു പിന്നില്‍ പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്

Pathram Online 1 week ago

മുക്കം: വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ റവന്യൂ ഇൻസ്പെടറുടെ കടിച്ചു പരുക്കേല്‍പ്പിച്ചു.

കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി.

റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പരാതിയുമായി എത്തിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതോടെ സ്ത്രീ ധന്യയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച്‌ വലിച്ച്‌ കടിക്കുകയുമായിരുന്നു.

പിന്നാലെ ഓഫിസിലെ ഫയലുകള്‍ ഇവർ വാരിവലിച്ചെറിഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു. ഒടുവില്‍ പോലീസില്‍ എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.

Related Post

'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല'- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയില്‍ പ്രതികരിച്ച്‌ രഞ്ജിനി ഹരിദാസ്

Tags:pension-applicant-bitesrevenue-inspector

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online