Dailyhunt
വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം കര്‍ണ്ണാടകയിലെത്തിയ മലയാളി വിദ്യാര്‍ഥിനിയെ ചിക്കമഗളൂരുവില്‍ കാണാതായി; വ്യാപക തിരച്ചില്‍

വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം കര്‍ണ്ണാടകയിലെത്തിയ മലയാളി വിദ്യാര്‍ഥിനിയെ ചിക്കമഗളൂരുവില്‍ കാണാതായി; വ്യാപക തിരച്ചില്‍

Pathram Online 3 weeks ago

മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവില്‍ കാണാതായി.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകള്‍ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.

ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോള്‍ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചില്‍നടത്തി. പുലർച്ചെ 4.30-വരെ തെർമല്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും രാവിലെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചില്‍ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.


Related Post









Tags:15 year Kerala girlkarnatakamissing

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online