കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. ഇടക്കാല ജാമ്യ ഹര്‍ജി കോടതി തള്ളി.
നാളെ തെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍ ഉണ്ടാകും. രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ നാളെ വോട്ടെടുപ്പാണെന്നും വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തു. വോട്ട് ചെയ്യണമെന്ന ഒരു കാര്യം വച്ചുമാത്രം ജാമ്യം അനുവദിക്കരുതെന്നും 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തളളിയത്. ജാമ്യാപേക്ഷ മറ്റാന്നാള്‍ പരിഗണിക്കും. അന്നുതന്നെ ഉത്തരവുണ്ടാകും. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രില്‍ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Related Post
ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ല… പാത്രം തട്ടിത്തെറിപ്പിച്ച് കമ്പ്യൂട്ടറെടുത്ത് ജീവനക്കാരിയുടെ നേരെ വലിച്ചെറിഞ്ഞ് യുവാവ്, പോരാതെ തെറി അഭിഷേകവും, ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞിട്ടും ഹോട്ടല്‍ അടിച്ചു തകര്‍ത്തു
April 17, 2026
ബിജെപി എംഎല്‍എയുടെ മകൻ ഥാർ എസ്‌യുവിയുമായെത്തിയപ്പോള്‍ വഴിമാറിയില്ല, അഞ്ചുപേരെ ഇടിച്ചു തെറുപ്പിച്ചു, ചോദിച്ചപ്പോള്‍ വഴി മാറാഞ്ഞിട്ടല്ലേയെന്ന് മറുപടി, മകനെ തഴഞ്ഞ് എംഎല്‍എ!! 'നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, കുടുംബത്തെക്കാള്‍ വലുത് പൊതുജനം, ഇരകള്‍ക്ക് നീതി ലഭിക്കണം'- പ്രീതം ലോധി…Video
April 17, 2026
"മുസ്ലിമായി ജനിപ്പിച്ചതിന് അള്ളാഹുവിന് സ്തുതി", നമ്മള്‍ക്ക് ചെറിയ പെരുന്നാളും വലിയ പെരുന്നാളും മാത്രമേയുള്ളൂ, വിഷുവൊക്കെ ഇതര മതസ്ഥരുടേതാണ്, അതിന് ആശംസ നേരാന്‍ പാടില്ല, കുറച്ചൊക്കെ വിവരം ഉണ്ടാകുമെന്ന് കരുതി, നജ്മ തബ്ഷീറക്കെതിരെ ആക്രമണവുമായി ലീഗ് സൈബര്‍ വിങ്
April 17, 2026
വീടുകള്‍ക്ക് വിള്ളല്‍, മഴ പെയ്തപ്പോള്‍ വെള്ളം ചോർന്നിറങ്ങി!! വയനാട് ടൗണ്‍ഷിപ്പില്‍ നിർമാണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്ന് വിമർശനം,
April 17, 2026
Tags:director renjth

