തിരുവനന്തപുരം: കേരള സർവകലാശാലയിലെ കാവിവല്‍ക്കരണത്തിനുള്ള ശ്രമം എല്‍ഡിഎഫ് സർക്കാർ തടഞ്ഞിരുന്നെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴകൊഴമ്പൻ നയമല്ല എല്‍ഡിഎഫ് സ്വീകരിച്ചതെന്നും പിണറായി വിജയൻ.
വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയതോടെ സർവകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നതാണ് കാണുന്നതെന്ന് പിണറായി ആരോപിച്ചു. യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുകയാണ്. നേരിയ തോതില്‍ പോലും എതിർപ്പ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുകയാണെന്നും പിണറായി ആരോപിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് സ്വീകരിച്ചത്. പദ്ധതിയില്‍നിന്ന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു.

