പറവൂർ: ഈ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ 135-ാം ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. മുൻപ് യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ ഇപ്പോള്‍ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങള്‍ക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് ഇപ്പോള്‍ ഉയർന്നു വന്നു. എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തില്‍ തട്ടിക്കൂട്ടിയ സർവേകളുണ്ട്. അതിനെക്കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്ന് മാസത്തിനിടയില്‍ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങള്‍ നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരും എന്നതില്‍ ഒരു സംശയവുമില്ല'- വി.ഡി. സതീശൻ പറഞ്ഞു.
അതുപോലെ പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ആളുകളാണ് കേരളത്തിലുള്ളത്. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണ്. എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് ജനാധിപത്യത്തെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകണം. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Post
സയണിസ്റ്റ് ശത്രുക്കളെ ഞങ്ങള്‍ ശിക്ഷിക്കും… വെടിനിർത്തല്‍ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ആയി, 1165 പേർക്ക് പരുക്ക്
April 9, 2026
വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങള്‍ കൈവരിക്കും!! ആക്രമിച്ചില്ലെങ്കില്‍ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു
April 9, 2026
'ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകല്‍ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനം കണക്ക് ചോദിക്കും': എ.കെ. ആന്റണി
April 9, 2026
ആലുവയില്‍ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത; 'ഡോക്ടർ' എന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം
April 9, 2026
ആറന്മുള മണ്ഡലത്തില്‍ കനത്ത പോളിങ്; 'വോട്ടിങ് മെഷീനില്‍ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ'- പരാതി നല്കി കോണ്‍ഗ്രസ്
Tags:congressvd sateesan

