കിഴക്കന്‍ പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും മാതാവിനെയും ഒരു കൂട്ടം തെരുവ് നായ്ക്കള്‍ അക്രമിക്കാന്‍ ശ്രമിച്ചു.
എസ്‌എംഎ ബാധിച്ച കിഴക്കന്‍ പേരാമ്പ്രയിലെ ഷഫ്ന ഫാത്തിമയെയും മാതാവിനെയുമാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ അക്രമിക്കാന്‍ ശ്രമിച്ചത്.
ഇന്ന് കാലത്ത് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് വരും വഴി തെരുവുനായ്ക്കള്‍ കൂട്ടമായി ഇവര്‍ സഞ്ചരിച്ച ആക്ടിവയുടെ പിറകെ ഓടുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട് ആക്റ്റീവ മറിയുകയും കുട്ടിയുടെ മാതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. ഭയപ്പാടില്‍ നിന്നും ഇതുവരെ മോചിതയാവാന്‍ ഷഫ്ന ഫാത്തിമക്ക് സാധിച്ചിട്ടില്ല. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെ ശല്യം കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ കൂത്താളി ഗ്രാമ പഞ്ചായത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Stray dogs tried to attack a disabled school student and her mother.

