Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖാദി ഓണം മേളക്ക് പേരാമ്പ്രയില്‍ തുടക്കമായി

ഖാദി ഓണം മേളക്ക് പേരാമ്പ്രയില്‍ തുടക്കമായി

Perambranews 6 days ago

പേരാമ്പ്ര :ഓണത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സര്‍വ്വോദയ സംഘം ഖാദി ഓണം മേളക്ക് പേരാമ്പ്ര ഷോറൂമില്‍ തുടക്കമായി. പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയ മേളയുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു.

കണ്ണൂര്‍ സഹോദയ സംഘം പ്രസിഡന്റ് ടി.വി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കന്നാട്ടി ആദ്യ വില്പന ഏറ്റുവാങ്ങി.

സമ്മാനക്കൂപ്പണുകളുടെ വിതരണ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ നാസിദ സംസാരിച്ചു. സര്‍വ്വോദയ സംഘം സെക്രട്ടറി വി.പി രാജീവ് സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര ഷോറൂം മാനേജര്‍ എം.പി അഭിജിത്ത് നന്ദിയും പറഞ്ഞു.

മേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങള്‍, കോട്ടന്‍ സാരികള്‍, ചുരിദാറുകള്‍, ഡബിള്‍ മുണ്ടുകള്‍, മേല്‍ത്തരം ഉന്നക്കിടക്കകള്‍ എന്നിവ ധാരാളം സ്റ്റോക്ക് എത്തിയിട്ടുണ്ട്. കൂടാതെ തേന്‍, സോപ്പ്, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സ്റ്റാര്‍ച്ച്‌ പൗഡറുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ആഗസ്ത് 25 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% റിബേറ്റ് ഉണ്ടായിരിക്കുന്നതാണെന്ന് കണ്ണൂര്‍ സര്‍വ്വോദയ സംഘം അധികൃതര്‍ അറിയിച്ചു.

Content Highlight: Khadi Onam fair begins in Perambra

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews