പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വായനശാലകളില്‍ നല്‍കിവന്ന പത്രങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് ഗ്രന്ഥശാലകളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.
പി. ബാലന്‍ അടിയോടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, എ.കെ. ചന്ദ്രന്‍, ചാലിക്കര രാധാകൃഷ്ണന്‍, ദേവദാസ് പേരാമ്പ്ര, വി.കെ. സുനീഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. ദാമോദരന്‍, എസ്.യു. രജിത്ത്, രതി എണ്ണപ്പിലാക്കൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. സദാനന്ദന്‍ നന്ദിയും പറഞ്ഞു.
Content Highlight: March to the Panchayat office to protest against the cuts in newspapers

