പേരാമ്പ്ര: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യില്‍ വിവിധ ഡിപ്ലോമ എൻജിനീയറിങ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
ഓട്ടോമൊബൈല്‍ എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ് കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളും പരിശീലനവും നല്‍കുന്ന സ്ഥാപനമാണ് പേരാമ്പ്ര ETI ITC.
പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികള്‍ക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികള്‍ക്ക് സർക്കാർ സ്കോളർഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ടായിരിക്കും.
പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തില്‍ മികച്ച ലാബ് സൗകര്യങ്ങളോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. അഡ്മിഷന് താത്പര്യമുള്ളവർ പേരാമ്പ്ര ചേനോളി റോഡില്‍ പ്രവർത്തിക്കുന്ന ETI ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9745321008 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സീറ്റുകള്‍ പരിമിതമായതിനാല്‍ താത്പര്യമുള്ള വിദ്യാർത്ഥികള്‍ എത്രയും വേഗം അഡ്മിഷൻ ഉറപ്പാക്കണമെന്ന് സ്ഥാപനം അറിയിച്ചു.
Content Highlight: Seat Vacancy at Perambra ETI ITC for Diploma Engineering Courses
#Perambra ETI ITC#Diploma Admission#Engineering Courses#Seat Vacancy

