Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Perambranews 1 day ago

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.

അധ്യാപകനുമായിരുന്ന ഒ കുഞ്ഞിക്കണ്ണന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

സിപിഐ (എം) പേരാമ്പ്ര, വേളം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം, കെ എസ് വൈ എഫ് വടകര താലൂക്ക് ഭാരവാഹി, വേളം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ഒ.ടി ജാനു (മുന്‍ വേളം പഞ്ചായത്ത് അംഗം, സിപിഐഎം ഊത്രോത് മീത്തല്‍ ബ്രാഞ്ച് അംഗം). മക്കള്‍ പി.ടി ജിതേഷ് (സിപിഐഎം ബ്രാഞ്ച് സെക്രട്ടറി), രൂപേഷ് (അധ്യാപകന്‍).

സഹോദരങ്ങള്‍ കല്യാണി (കൂത്താളി), ശ്രീധരന്‍ (വേളം), രാജന്‍ (സി പി ഐ എം ഓളോടി ബ്രാഞ്ച് അംഗം), ശശി റിട്ട: കെഡിസി ബാങ്ക്, വിജയന്‍ (ബസ്സ് & എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് സിഐടിയു യൂണിയന്‍ കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗം, സിപിഐ എം മൈത്രി നഗര്‍ ബ്രാഞ്ച് അംഗം), വിനോദന്‍, സുഭാഷ്.

Content Highlight: Perambra Grama Panchayat Former President O Kunjikannan Passed Away

#O Kunjikannan#Perambra Grama Panchayat News#CPI M News#Obituary

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews