#Perambra Panchayat#ASHA Workers#CITU#Protest March
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതി ആശാവര്‍ക്കര്‍മാരെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി പി.പി. പ്രേമ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡണ്ട് പി.എം. പ്രസീത അധ്യക്ഷത വഹിച്ചു.
ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സുനിത, ജില്ലാ പ്രസിഡണ്ട് ശ്രീജ, സിഐടിയു ജില്ലാ സെക്രട്ടറി മനോജ് പരാണ്ടി, സിഐടിയു ഏരിയ സെക്രട്ടറി കെ. സുനില്‍, എന്‍.പി. ബാബു, കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല, കെ. മല്ലിക, കെ. ശ്യാമള തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍ സംസാരിച്ചു. ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഏരിയ സെക്രട്ടറി ടി.പി. ഷീന സ്വാഗതം പറഞ്ഞ ചടങ്ങിന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാ ശങ്കര്‍ നന്ദിയും പറഞ്ഞു.
Content Highlight: CITU March to Perambra Panchayat Office Over Harassment of ASHA Workers
#Perambra Panchayat#ASHA Workers#CITU#Protest March

