Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10 മുതല്‍; ഘോഷയാത്രയും സാംസ്‌കാരിക സദസ്സും ഇന്ന്

പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10 മുതല്‍; ഘോഷയാത്രയും സാംസ്‌കാരിക സദസ്സും ഇന്ന്

Perambranews 2 weeks ago

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 10, 11, 12, 13 തിയ്യതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

കലാമേളയുടെ ഭാഗമായി ഘോഷയാത്രയും സാംസ്‌കാരിക സദസ്സും ഇന്ന് വൈകീട്ട് നടക്കും.

ഇന്ന് വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര സീഡ് ഫാമിന്റെ പരിസരത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പേരാമ്പ്രയുടെ സാംസ്‌കാരിക ഉത്സവമായി മാറുന്ന ഘോഷയാത്രയില്‍ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, സ്വാഗതസംഘം ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന, വ്യാപാരി വ്യവസായി അംഗങ്ങള്‍, സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പിടിഎ, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സ്‌കൗട്ട്, ഗൈഡ്, എസ്പിസി, എന്‍എസ്‌എസ്, എന്‍സിസി, ലിറ്റില്‍ കൈറ്റ്‌സ് എന്നിവര്‍ പങ്കെടുക്കും. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സ് റൂറല്‍ എസ്.പി മെറില്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ സദസ്സില്‍ പങ്കെടുക്കും.

പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് ഒരുക്കുന്ന ചിത്ര പ്രദര്‍ശനം, നാടകം, ദൃശ്യ വിരുന്ന് എന്നിവയും സാംസ്‌കാരിക സദസ്സിന്റെ ഭാഗമായി നടക്കും. ഇത് കലോത്സവത്തിന് വേറിട്ട അനുഭവമാകും.

നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സംഗീതം, നൃത്തം, നാടകം, ചിത്രരചന, സാഹിത്യം തുടങ്ങി വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കും.

കലോത്സവം വിജയകരമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ്, വാര്‍ഡ് അംഗം സാവിത്രി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍, പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു കുമാര്‍, പ്രധാനധ്യാപിക കെ റീന, സാംസ്‌കാരിക സമിതി കണ്‍വീനര്‍ വി.എം. അഷറഫ്, എച്ച്‌.എം. ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ആബിദ പുതുശ്ശേരി എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കുന്നു.

Content Highlight: Perambra Sub District Kalotsavam From November 10, Procession and Cultural Meet Today

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews