Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം വിപുലമായി ആചരിക്കാനൊരുങ്ങി ഡികെടിഎഫ്

പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം വിപുലമായി ആചരിക്കാനൊരുങ്ങി ഡികെടിഎഫ്

Perambranews 20 hrs ago

കൂട്ടാലിട : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന പി.സി രാധാകൃഷ്ണന്റെ 18-ാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാനൊരുങ്ങി ഡികെടി എഫ്.

പി.സി രാധാകൃഷ്ണന്റെ ചരമ ദിനമായ ജൂലായ് 27-ാം തിയ്യതി അദ്ദേഹത്തിന്റെ വസതിയായ കായണ്ണ ബസാറിലെ 'പുതിയേടത്ത്' വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അതിനു മുന്നോടിയായി കൂട്ടാലിട 'ഉമ്മന്‍ ചാണ്ടി ' ഭവനില്‍ ജൂലായ് 26 ന് ഞാറാഴ്ച വൈകുന്നേരം 4 മണിക്ക് അനുസ്മരണം നടത്തും.

കേരള നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതിനെ കുറിച്ച്‌ ആലോചിക്കുവാന്‍ വേണ്ടി ഡികെടി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കൂട്ടാലിടയില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു.

ബാബു ചേത്തക്കോട്ട് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജെ മോഹന്‍ രാജ്, സെബാസ്റ്റ്യന്‍, പി.സി. ഷൈജു, പി നാരായണന്‍, ശങ്കരന്‍ നായര്‍, കെ.കെ ചന്ദ്രന്‍, കെ.കെ ദാമോദരന്‍, സി. രാജന്‍ മുതലായവര്‍ സംസാരിച്ചു. രജീഷ് ചളുക്കില്‍ നന്ദിയും പറഞ്ഞു.

Content Highlight: DKTF prepares to celebrate P.C. Radhakrishnan's death anniversary in a grand manner

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews