Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്: യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രിതല യോഗം ചേര്‍ന്നു

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്: യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രിതല യോഗം ചേര്‍ന്നു

Perambranews 8 hrs ago

തിരുവനന്തപുരത്ത് : നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമായ കോഴിക്കോട്-വയനാട് ബദല്‍ പാത 'പൂഴിത്തോട്-പടിഞ്ഞാറത്തറ' റോഡിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വടകര എം.പി. ഷാഫി പറമ്പില്‍, പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ എന്നിവരും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അതീല അബ്ദുള്ള, ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തില്‍, നിര്‍ദ്ദിഷ്ട പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഭാവിനടപടികളും വിശദമായി വിലയിരുത്തി.

നിലവില്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ണ്ണമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍, അത് അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുള്ള പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയോട് നിര്‍ദേശിച്ചു.

Content Highlight: Poozhithodu-Padinjarinthara road: Ministerial meeting held to make it a reality

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews