Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന നേതാവായിരുന്നു ശിഹാബ് തങ്ങള്‍: മന്ത്രി എൻ. ശംസുദ്ദീൻ

സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന നേതാവായിരുന്നു ശിഹാബ് തങ്ങള്‍: മന്ത്രി എൻ. ശംസുദ്ദീൻ

Perambranews 3 days ago

ടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ നൂറുല്‍ ഹുദ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തിയ അനുസ്മരണ പരിപാടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ശംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സമൂഹത്തില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കിയ മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും, അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും പൊതുസമൂഹത്തിന് മാതൃകയാക്കണമെന്നും, മതേതര ഇന്ത്യയുടെ കാവലാളായിരുന്ന അദ്ദേഹത്തെ സ്മരിക്കുന്നതിലൂടെ രാജ്യത്തിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും നമുക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണവും അവരുടെ നന്മയും അതിലൂടെ സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു

.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. നിസാര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എംഎല്‍എ വി.ടി.സൂരജ് മുഖ്യാതിഥിയായി. ഷരീഫ് കുറ്റൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എം.എസ്.പി. കുഞ്ഞമ്മത്, സാജിദ് നടുവണ്ണൂര്‍, സാജിദ് കോറോത്ത്, ടി. ഇബ്രാഹിം കുട്ടി, അഹമ്മദ് കോയ, കെ. രാജീവന്‍, എം.കെ. പരീത്, ഇ.പി. ഖദീജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീമ കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, നടുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജ, സ്ഥിരം സമിതി അധ്യക്ഷമാരായ ജസീറ വാവോളി, സാജിറ അനസ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സൗദ, ഹമീദ് നാട്ടിപ്പറമ്പില്‍, ദില്‍ഷ മക്കാട്ട്, എ.പി. ഷാജി, പി. ലത്തീഫ്, കെ.ടി.കെ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: Panakkad Syed Mohammed Ali Shihab Thangal Was Messenger of Love Says Minister N Shamsudheen

#Shihab Thangal#N Shamsudheen#Naduvannur#Muslim League

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews