Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉന്നത വിജയികളെ ആദരിച്ച്‌ എ.കെ നാരായണന്‍ നായര്‍ സേവാ ട്രസ്റ്റ്

ഉന്നത വിജയികളെ ആദരിച്ച്‌ എ.കെ നാരായണന്‍ നായര്‍ സേവാ ട്രസ്റ്റ്

Perambranews 1 week ago

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.കെ നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പരിധിയിലെ ഉന്നത വിജയികളെ ആദരിച്ചു.

എല്‍എസ്‌എസ്, യുഎസ്‌എസ്, എന്‍എംഎംഎസ്, എസ്‌എസ്‌എല്‍സി, പ്ലസ് ടു, മറ്റ് വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ചവരെയാണ് ആദരിച്ചത്.

ചെറുവണ്ണൂരില്‍ നടന്ന ചടങ്ങ് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ നവ്യ ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി.എം ഹരിദാസ്, എ.കെ രാമചന്ദ്രന്‍, എം പ്രകാശന്‍, ഡി.കെ മനു, കെ.ടി വിനോദന്‍, കെ.പി ബാബു, എം സായിദാസ്, കെ.പി സുനില്‍, ടി.വി സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: A.K. Narayanan Nair Seva Trust honors top achievers at cheruvannur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews