#Vagayad#House Fire#Short Circuit
വാകയാട്: വാകയാട് വീടിന് തീപിടിച്ചു. വാകയാട് അശ്വതി നിവാസില്‍ ചന്ദ്രന്റെ വീട്ടില്‍ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം.
രാത്രി 1.30 ഓടെയാണ് സംഭവം. പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുടമ ചന്ദ്രന്‍ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് നോക്കിയപ്പോഴാണ് പോര്‍ച്ചില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. വേഗത്തില്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നിരുന്നാലും തീപിടിത്തത്തില്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും സ്‌കൂട്ടറും കത്തി.
വീടിനുള്ളിലെ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ കട്ടിലയും വാതിലും ഭാഗികമായി കത്തിനശിച്ചു. വിവരം അറിഞ്ഞ് പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി അധികൃതര്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസ് പ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
നാശനഷ്ടത്തിന്റെ കണക്ക് വിലയിരുത്തി. വൈദ്യുതി ലൈനുകള്‍ പരിശോധിച്ച് അപകട സാധ്യത ഒഴിവാക്കി. വന്‍ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി സമയത്ത് ഉടമ ഉണര്‍ന്നത് കൊണ്ടാണ് കൂടുതല്‍ അപകടമൊന്നും ഇല്ലാതെ രക്ഷപ്പെട്ടത്.
Content Highlight: Fire Breaks Out In Vagayad House Two Cars And Scooter Burnt In Short Circuit
#Vagayad#House Fire#Short Circuit

